സർക്കാർ ജോലി വേണോ?

സർക്കാർ ജോലി വേണോ?
Nov 7, 2024 09:33 AM | By PointViews Editr

തിരുവനന്തപുരം:

-തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മോളിക്യുലാർ ടെക്നിക്കൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പിഎച്ച്ഡി ഉള്ളവർക്കും (ഡിഎൻഎ ഐസൊലേഷൻ, പിസിആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എംഎൽപിഎ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പിഎച്ച്ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഓഫ് ജെനടിക് ഡിസോർഡറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ബയോ ഇൻഫോർമാറ്റിക്സ് അനാലിസിസ് ഓഫ് എൻജിഎസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.


തിരുവനന്തപുരം:

- തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് / ബിഇ അല്ലെങ്കിൽ എംസിഎ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് / ഐടി) ആണ് യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്റ്റ് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്റ്റ് ആയി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 57,747 രൂപ. താൽപര്യമുള്ളവർ നവംബർ 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.


തൃശൂർ:

- കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 12ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in


തിരുവനന്തപുരം:

- എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ, ഡയറക്ടർ, ലൈബ്രേറിയൻ ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്ക്: www.ktu.edu.in സന്ദർശിക്കുക.


കണ്ണൂർ:

- സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോം, കണ്ണൂരിലേക്ക് ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെയുള്ളതും മെഡിക്കല്‍ കാറ്റഗറി ഷേയ്പ്പ് വണ്‍ ആയതും, എസ്.എസ്.എല്‍.സി പാസ്സായതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.

Want a government job?

Related Stories
എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

Apr 7, 2025 11:00 AM

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു...

Read More >>
മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

Feb 8, 2025 12:13 PM

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക...

Read More >>
ജോലി വേണോ?

Dec 6, 2024 10:13 AM

ജോലി വേണോ?

ജോലി...

Read More >>
ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

Dec 5, 2024 12:05 PM

ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ജലപാളിയെ കുറിച്ച് നിങ്ങൾ...

Read More >>
ജോലി വേണോ?

Dec 4, 2024 09:04 AM

ജോലി വേണോ?

ജോലി...

Read More >>
നിയമത്തിൻ്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഒരവസരം കിട്ടിയാൽ.....!?

Sep 29, 2024 10:44 AM

നിയമത്തിൻ്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഒരവസരം കിട്ടിയാൽ.....!?

നിയമത്തിൻ്റെ കുരുക്കിൽ പെട്ട് ശ്വാസം മുട്ടുകയാണോ നിങ്ങൾ?,നിങ്ങൾ കണ്ണൂർ ജില്ലക്കാരനാണോ,രക്ഷപ്പെടാൻ...

Read More >>
Top Stories